Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BBC Report

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങളുടെ പരസ്യങ്ങൾ ഇൻസ്റ്റഗ്രാമിൽ

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: കു​​​​​ട്ടി​​​​​ക​​​​​ളെ ലൈം​​​​​ഗി​​​​​ക​​​​​മാ​​​​​യി ചൂ​​​​​ഷ​​​​​ണം ചെ​​​​​യ്യു​​​​​ന്ന ഉ​​​​​ള്ള​​​​​ട​​​​​ക്ക​​​​​ങ്ങ​​​​​ൾ പ്രോ​​​​​ത്സാ​​​​​ഹി​​​​​പ്പി​​​​​ക്കു​​​​​ന്ന പ​​​​​ണ​​​​​മ​​​​​ട​​​​​ച്ചു​​​​​ള്ള പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ൾ ഇ​​​​​ന്ത്യ​​​​​യി​​​​​ൽ ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാം പ്ര​​​​​ദ​​​​​ർ​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്ന് ബി​​​​​ബി​​​​​സി​​​​​യു​​​​​ടെ അ​​​​​ന്വേ​​​​​ഷ​​​​​ണാ​​​​​ത്മ​​​​​ക റി​​​​​പ്പോ​​​​​ർ​​​​​ട്ട്.

കു​​​​​ട്ടി​​​​​ക​​​​​ളെ ലൈം​​​​​ഗി​​​​​ക​​​​​മാ​​​​​യി ചൂ​​​​​ഷ​​​​​ണം ചെ​​​​​യ്യു​​​​​ന്ന​​​​​തു​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള ഉ​​​​​ള്ള​​​​​ട​​​​​ക്ക​​​​​ങ്ങ​​​​​ൾ ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ലെ പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ളി​​​​​ലൂ​​​​​ടെ വി​​​​​ൽ​​​​​ക്കു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നാ​​​​​ണ് ബ്രി​​​​​ട്ടീ​​​​​ഷ് പ​​​​​ബ്ലി​​​​​ക് സ​​​​​ർ​​​​​വീ​​​​​സ് ബ്രോ​​​​​ഡ്കാ​​​​​സ്റ്റ​​​​​റാ​​​​​യ ബി​​​​​ബി​​​​​സി​​​​​യു​​​​​ടെ ക​​​​​ണ്ടെ​​​​​ത്ത​​​​​ൽ. പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ളു​​​​​ടെ ഉ​​​​​ള്ള​​​​​ട​​​​​ക്ക​​​​​ത്തെ​​​​​പ്പ​​​​​റ്റി ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​നോ​​​​​ടു പ​​​​​രാ​​​​​തി​​​​​പ്പെ​​​​​ട്ടി​​​​​ട്ടും പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ൾ ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാം നീ​​​​​ക്കി​​​​​യി​​​​​ല്ലെ​​​​​ന്നും ആ​​​​​രോ​​​​​പ​​​​​ണ​​​​​മു​​​​​ണ്ട്.

ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ൽ ലൈം​​​​​ഗി​​​​​ക ഉ​​​​​ള്ള​​​​​ട​​​​​ക്കം വാ​​​​​ഗ്ദാ​​​​​നം ചെ​​​​​യ്തു​​​​​കൊ​​​​​ണ്ടു​​​​​ള്ള പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ളു​​​​​ടെ ലി​​​​​ങ്കു​​​​​ക​​​​​ൾ ടെ​​​​​ലി​​​​​ഗ്രാ​​​​​മി​​​​​ലേ​​​​​ക്ക് കൊ​​​​​ണ്ടു​​​​​ചെ​​​​​ന്നെ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണെ​​​​​ന്നാ​​​​​ണ് ബി​​​​​ബി​​​​​സി​​ റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്.

ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ലെ പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ൾ അ​​​​​വ​​​​​രു​​​​​ടെ മോ​​​​​ഡ​​​​​റേ​​​​​ഷ​​​​​ൻ ടെ​​​​​ക്നോ​​​​​ള​​​​​ജി ആ​​​​​ദ്യം അ​​​​​നു​​​​​മ​​​​​തി ന​​​​​ൽ​​​​​കി​​​​​യ​​​​​തി​​​​​നു​​​ശേ​​​​​ഷം മാ​​​​​ത്ര​​​​​മാ​​​​​യി​​​​​രി​​​​​ക്കും ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ൽ പ്ര​​​​​സി​​​​​ദ്ധീ​​​​​ക​​​​​രി​​​​​ക്കു​​​​​ക എ​​​​​ന്നി​​​​​രി​​​​​ക്കെ ലൈം​​​​​ഗി​​​​​ക ഉ​​​​​ള്ള​​​​​ട​​​​​ക്ക​​​​​ങ്ങ​​​​​ൾ പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ളി​​​​​ൽ പ്ര​​​​​ത്യ​​​​​ക്ഷ​​​​​പ്പെ​​​​​ട്ട​​​​​ത് ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ന്‍റെ​​​​​യും അ​​​​​വ​​​​​രു​​​​​ടെ മാ​​​​​തൃ​​​​​ക​​​​​മ്പ​​​​​നി​​​​​യാ​​​​​യ മെ​​​​​റ്റ​​​​​യു​​​​​ടെ​​​​​യും ഭാ​​​​​ഗ​​​​​ത്തു​​​​​നി​​​​​ന്നു​​​​​ണ്ടാ​​​​​യ വ​​​​​ൻ വീ​​​​​ഴ്ച​​​​​യാ​​​​​ണ്.

ലെം​​​​​ഗി​​​​​ക പ​​​​​രാ​​​​​മ​​​​​ർ​​​​​ശ​​​​​ങ്ങ​​​​​ള​​​​​ട​​​​​ങ്ങു​​​​​ന്ന ഉ​​​​​ള്ള​​​​​ട​​​​​ക്ക​​​​​ങ്ങ​​​​​ൾ ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാം ഫീ​​​​​ഡി​​​​​ൽ വ​​​​​ർ​​​​​ധി​​​​​ച്ചു​​​​​വ​​​​​രു​​​​​ന്ന​​​​​ത് ശ്ര​​​​​ദ്ധ​​​​​യി​​​​​ൽ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നു​​​​ശേ​​​​​ഷം ബി​​​​​ബി​​​​​സി ഒ​​​​​രു ഡ​​​​​മ്മി അ​​​​​ക്കൗ​​​​​ണ്ട് സൃ​​​​​ഷ്‌​​​​ടി​​​​​ച്ചാ​​​​​ണ് ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ന്‍റെ വീ​​​​​ഴ്ച ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്. ലൈം​​​​​ഗി​​​​​ക പ​​​​​രാ​​​​​മ​​​​​ർ​​​​​ശ​​​​​മു​​​​​ള്ള ചി​​​​​ല അ​​​​​ക്കൗ​​​​​ണ്ടു​​​​​ക​​​​​ൾ ബി​​​​​ബി​​​​​സി​​​​​യു​​​​​ടെ ഡ​​​​​മ്മി അ​​​​​ക്കൗ​​​​​ണ്ട് ആ​​​​​ദ്യം ഫോ​​​​​ളോ ചെ​​​​​യ്താ​​​​​യി​​​​​രു​​​​​ന്നു അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​ത്തി​​​​​ന്‍റെ തു​​​​​ട​​​​​ക്കം.

ലൈം​​​​​ഗി​​​​​ക ഉ​​​​​ള്ള​​​​​ട​​​​​ക്ക​​​​​ങ്ങ​​​​​ളി​​​​​ൽ ബി​​​​​ബി​​​​​സി​​​​​യു​​​​​ടെ ഡ​​​​​മ്മി അ​​​​​ക്കൗ​​​​​ണ്ട് താ​​​​​ത്പ​​​​​ര്യം പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ച്ച​​​​​തി​​​​​നാ​​​​​ൽ അ​​​​​തി​​​​​നു​​​​പി​​​​​ന്നാ​​​​​ലെ​​​​​യു​​​​​ള്ള ചി​​​​​ല ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ൾ​​​​​ക്കു​​​​​ള്ളി​​​​​ൽ​​​​​ത്ത​​​​​ന്നെ മു​​​​​തി​​​​​ർ​​​​​ന്ന​​​​​വ​​​​​രു​​​​​ടെ​​​​​യും കു​​​​​ട്ടി​​​​​ക​​​​​ളു​​​​​ടെ​​​​​യും ലൈം​​​​​ഗി​​​​​ക ദു​​​​​രു​​​​​പ​​​​​യോ​​​​​ഗ​​​​​ങ്ങ​​​​​ളു​​​​​ടെ പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ൾ ബി​​​​​ബി​​​​​സി ഡ​​​​​മ്മി അ​​​​​ക്കൗ​​​​​ണ്ടി​​​​​ന് ല​​​​​ഭി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു.

കു​​​​​ട്ടി​​​​​ക​​​​​ളെ ലൈം​​​​​ഗി​​​​​ക​​​​​മാ​​​​​യി ചൂ​​​​​ഷ​​​​​ണം ചെ​​​​​യ്യു​​​​​ന്ന​​​​​തി​​​​​ന്‍റെ ഏ​​​​​ക​​​​​ദേ​​​​​ശം 30 വ്യ​​​​​ത്യ​​​​​സ്ത പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ൾ ത​​​​​ങ്ങ​​​​​ളു​​​​​ടെ അ​​​​​ക്കൗ​​​​​ണ്ടി​​​​​നു ല​​​​​ഭി​​​​​ച്ചെ​​​​​ന്നാ​​​​​ണ് ബി​​​​​ബി​​​​​സി​​​​​യു​​​​​ടെ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​റി​​​​​പ്പോ​​​​​ർ​​​​​ട്ടി​​​​​ൽ പ​​​​​റ​​​​​യു​​​​​ന്ന​​​​​ത്.

ഇ​​​​​ത്ത​​​​​രം പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ളെ​​​​​പ്പ​​​​​റ്റി ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാ​​​​​മി​​​​​ൽ റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്ത​​​​​പ്പോ​​​​​ൾ പ​​​​​ര​​​​​സ്യം ത​​​​​ങ്ങ​​​​​ളു​​​​​ടെ സാ​​​​​മൂ​​​​​ഹി​​​​​ക മാ​​​​​ന​​​​​ദ​​​​​ണ്ഡ​​​​​ങ്ങ​​​​​ൾ​​​​​ക്ക് എ​​​​​തി​​​​​ര​​​​​ല്ലാ​​​​​ത്ത​​​​​തി​​​​​നാ​​​​​ൽ നീ​​​​​ക്കം ചെ​​​​​യ്തി​​​​​ട്ടി​​​​​ല്ലെ​​​​​ന്നാ​​​​​യി​​​​​രു​​​​​ന്നു ഇ​​​​​ൻ​​​​​സ്റ്റ​​​​​ഗ്രാം ബി​​​​​ബി​​​​​സി​​​​​യെ അ​​​​​റി​​​​​യി​​​​​ച്ച​​​​​ത്. എ​​​​​ന്നാ​​​​​ൽ സം​​​​​വി​​​​​ധാ​​​​​ന​​​​​ത്ത​​​​​ിലെ വീ​​​​​ഴ്ച ശ്ര​​​ദ്ധ​​​യി​​​ൽ​​​പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​​​റി​​​​​യി​​​​​ച്ച മെ​​​​​റ്റ ചി​​​​​ല ലം​​​​​ഘ​​​​​ന​​​​​ങ്ങ​​​​​ൾ ശ്ര​​​​​ദ്ധ​​​​​യി​​​​​ൽ​​​​​പ്പെ​​​​​ടാ​​​​​തെ പോ​​​​​കു​​​​​മെ​​​​​ന്നും പ്ര​​​​​തി​​​​​ക​​​​​രി​​​​​ച്ചു.

പ​​​​​ര​​​​​സ്യ​​​​​ങ്ങ​​​​​ളി​​​​​ൽ പ്രോ​​​​​ആ​​​​ക്‌​​​​ടീ​​​​​വ് ഡി​​​​​റ്റ​​​​​ക്‌​​​​ഷ​​​​​ൻ ടെ​​​​​ക്നോ​​​​​ള​​​​​ജി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത് തു​​​​​ട​​​​​രു​​​​​മെ​​​​​ന്നും ഏ​​​​​തെ​​​​​ങ്കി​​​​​ലും പ​​​​​ര​​​​​സ്യം നി​​​​​യ​​​​​മം തെ​​​​​റ്റി​​​​​ക്കു​​​​​ന്നു​​​​​ണ്ടെ​​​​​ന്നു ശ്ര​​​​​ദ്ധ​​​​​യി​​​​​ൽ​​​​​പ്പെ​​​​​ട്ടാ​​​​​ൽ ആ​​​​​ർ​​​​​ക്കു​​​​​വേ​​​​​ണ​​​​​മെ​​​​​ങ്കി​​​​​ലും ആ ​​​​​പ​​​​​ര​​​​​സ്യം ത​​​​​ങ്ങ​​​​​ൾ​​​​​ക്കു റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്യാ​​​​​മെ​​​​​ന്നും മെ​​​​​റ്റ അ​​​​​റി​​​​​യി​​​​​ച്ചു.

Latest News

Corehub Up